ട്രോളിംഗ് നിരോധനം ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് എതിരെ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. ട്രോളിംഗ് നിരോധനം ലംഘിച്ച് കിളിമീൻ പിടിച്ച 'സെന്റ് ആന്റണീസ്' എന്ന വള്ളം വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ട് , കേരള മൺസൂൺ ഫിഷറി (പെലാജിക്) പ്രൊട്ടക്ഷൻ ആക്ട് എന്നിവ പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി വള്ളത്തിന് 67,000/- രൂപ പിഴയീടാക്കി.
ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന അനധികൃത മത്സ്യബന്ധനം നടത്തരുതെന്നും, 26 നോട്ടിക്കൽ മൈൽ അകലെ വരെ പോയി മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഈ മേഖലയിൽ രാത്രിയും പകലും മത്സ്യബന്ധനത്തിന് രാജ്യത്തുടനീളം വിലക്കുണ്ട്. ......
ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല് ആഗോള ക്രിക്കറ്റിങ് ബ്രാന്‍ഡായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ഔദ്യോഗികമായി ചുമതലയേറ്റു. ബ്ലൂ ടൈഗേഴ്സ് യുകെയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ സവിശേഷ കൂട്ടുകെട്ട് വിലയിരുത്തപ്പെടുന്നത്. ......
യുവ ഉപയോക്താക്കൾക്കായി മികച്ച പ്രകടനം, ദീർഘകാല സോഫ്റ്റ്വെയർ പിന്തുണ, ശക്തമായ സുരക്ഷ, എഐ അധിഷ്ഠിത സവിശേഷതകൾ എന്നിവ ഒറ്റക്കെട്ടായി നൽകുന്ന ഗാലക്സി എ27 5ജി സ്മാർട്ട്ഫോൺ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റൈലിഷ് ഡിസൈനും മികച്ച പ്രകടനവും സമ്മാനിക്കുന്ന എ27ന്റെ വില 28,999 രൂപയിൽ ആരംഭിക്കുന്നു. ......
ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആശുപത്രിയിൽ രോഗിയോട് ക്രൂരമായി പെരുമാറിയ ശുചീകരണ തൊഴിലാളിക്കെതിരെ കർശന നടപടി. രോഗിയെ തുടർച്ചയായി ചവിട്ടുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ......
പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.
ജൂലൈ ഒന്ന് മുതല്‍ പുതിയ വിലയായിരിക്കും ഈടാക്കുക എന്ന് കമ്പനി അറിയിച്ചു. ഇതോടെ മറ്റു പ്രധാന എണ്ണ കമ്പനികളും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. ......
ദോഹ: കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാറക്കൽ അബ്ദുല്ല എംഎൽഎക്ക് കെഎംസിസി ഖത്തർ കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകുന്നു. സഫാരി ഹൈപ്പർമാർക്കറ്റും റിയാദ മെഡിക്കൽ സെന്ററും മുഖ്യ പ്രായോജകരായി അവതരിപ്പിക്കുന്ന 'സെലബ്രേറ്റിംഗ് കുറ്റ്യാടി' ജൂലൈ 3 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ അൽ വക്രയിലെ അൽ മഷാഫിലുള്ള
പോഡാർ പേൾ സ്ക്കൂൾ കാംപസിൽ വെച്ച് നടക്കും. ......
കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നായ മുക്കം ലഹരിക്കേസിൽ ഫാഷൻ ഡിസൈനറായ ഒരു യുവതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ (40)യെയാണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ഏപ്രിൽ 2ന് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ (36) 517 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ......
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 15 എംഎൽഎമാരെ രാജിവെപ്പിക്കാനുള്ള ഗൂഢാലോചന നടന്നെന്ന ഗുരുതര ആരോപണം. സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴാണ് ടിവികെ എംഎൽഎമാർക്ക് കോടികളുടെ വാഗ്ദാനം നൽകിയെന്ന പരാതി പുറത്തുവന്നത്. ......
മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു. സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് നേരത്തെ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നത്. ......